Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീരുമാനം വൈകുന്നത് പൊറുക്കില്ല, ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

Israel, Gaza Peace plan, Donald Trump, Hamas, ഇസ്രായേൽ, ഗാസ സമാധാന കരാർ, ഡൊണാൾഡ് ട്രംപ്,ഹമാസ്

അഭിറാം മനോഹർ

, ഞായര്‍, 5 ഒക്‌ടോബര്‍ 2025 (10:48 IST)
ഇസ്രായേലുമായുള്ള സമാധാന കരാറില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ശക്തമായ മുന്നറിയിപ്പാണ് ട്രംപ് നല്‍കിയത്. ബന്ധികളെ ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസ് വേഗത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രായേല്‍ താത്കാലികമായി ബോംബാക്രമണം നിര്‍ത്തിവെച്ചത് സമാധാന കരാറിനും ബന്ധി മോചനത്തിനും അവസരം നല്‍കാനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
 
ട്രംപിന്റെ 20 ഇന സമാധാന പദ്ധതിക്ക് ഭാഗികമായി സമ്മതമാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം വേഗത്തിലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചെങ്കിലും പൂര്‍ണമായ നിരായുധീകരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഞായറാഴ്ച വൈകീട്ട് ആറിനകം സമാധാന കരാര്‍ അംഗീകരിക്കണമെന്ന് യുഎസ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം മുച്ചൂടും മുടിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്