Donald Trump: നൊബേല്‍ സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചു നന്ദി പറഞ്ഞെന്ന് ട്രംപ്
വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ 'ബഹുമാനാര്‍ഥം' സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി
Donald Trump: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാത്തതില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താന്‍ പല അവസരങ്ങളിലും സഹായം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ 'ബഹുമാനാര്‍ഥം' സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
സമൂഹം ഒന്നിച്ചുള്ള മുന്നേറ്റമാണ് വെനസ്വേലയിലേതെന്നും തനിക്കു മാത്രമായി പുരസ്‌കാരം അനുചിതമാണെന്നും മരിയ പ്രതികരിച്ചു. വെനസ്വേല ജനതയ്ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി മരിയ കൊരീന മച്ചാഡോ പറഞ്ഞു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വര്‍ഗശത്രുവായി കരുതുന്ന രാജ്യമാണ് യുഎസ്.