Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കന്‍ നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു

അമേരിക്കന്‍ നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു

അമേരിക്കന്‍ നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു
ന്യൂയോര്‍ക്ക് , ശനി, 17 സെപ്‌റ്റംബര്‍ 2016 (12:13 IST)
ലോക നാടകവേദിയിലെ അതികായന്‍, പ്രശസ്ത അമേരിക്ക നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു. 88 വയസ്സ് ആയിരുന്നു. മൂന്നുതവണ പുലിറ്റ്സര്‍ പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം ന്യൂയോര്‍ക്കിലെ ലോങ് ഐലണ്ടിലെ വീട്ടില്‍ വെച്ചാണ് മരിച്ചത്.
 
ആധുനിക ജീവിതത്തിന്റെ യുക്തിരാഹിത്യങ്ങളെയും സങ്കീര്‍ണതകളെയും ആവിഷ്കരിക്കുന്നത് ആയിരുന്നു എഡ്വേര്‍ഡ് ആല്‍ബിയുടെ നാടകങ്ങള്‍. എ ഡെലിക്കേറ്റ് ബാലന്‍സ്, സീസ്കേപ്, ത്രീ ടോള്‍ വുമണ്‍ എന്നീ നാടകങ്ങള്‍ പുലിറ്റ്സര്‍ പ്രൈസിന് അര്‍ഹമായി.
 
ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് എന്ന അദ്ദേഹത്തിന്റെ നാടകം വളരെ പ്രസിദ്ധമാണ്. അമേരിക്കന്‍ ജീവിതത്തിന്റെ കുടുംബം, വിവാഹം, മതം തുടങ്ങിയുള്ള എല്ലാ സാമൂഹ്യവശങ്ങളെയും നാടകത്തില്‍ വിമര്‍ശനവിധേയമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച കരാറുകാരന്റെ വീട്ടുവളപ്പില്‍ പൊട്ടിത്തെറി; ആളപായമില്ല