പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച കരാറുകാരന്റെ വീട്ടുവളപ്പില്‍ പൊട്ടിത്തെറി; ആളപായമില്ല
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്റെ വീട്ടുവളപ്പില്‍ പൊട്ടിത്തെറി
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച കരാറുകാരനായ സുരേന്ദ്രന്റെ കഴക്കൂട്ടത്തെ വീട്ടുവളപ്പില്‍ പൊട്ടിത്തെറി. വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അത്യുഗ്രമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ വീടിന്റെ മതില്‍ കെട്ടും സമീപത്തെ വീടിന്റെ ജനലുകളും തകര്‍ന്നിട്ടുണ്ട്. ആളപായമുണ്ടായിട്ടില്ല. അനധികൃതമായി വീട്ടുവളപ്പില്‍ സൂക്ഷിച്ച വെടിമരുന്നാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് അറിയിച്ചു.