Webdunia - Bharat's app for daily news and videos

Install App

ടിക് ടോക്കിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ പുനസ്ഥാപിക്കും; കമ്പനിയുടെ 50 ശതമാനം ഓഹരികളും അമേരിക്കക്കാര്‍ക്ക് കൈമാറും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ജനുവരി 2025 (11:26 IST)
ടിക് ടോക്കിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ പുനസ്ഥാപിക്കും. 50 ശതമാനം ഓഹരികളും അമേരിക്കക്കാര്‍ക്ക് കൈമാറാം എന്ന നിര്‍ദ്ദേശം അംഗീകരിച്ചത്തിന് പിന്നാലെയാണ് ആപ്പിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ അനുമതി ലഭിക്കുന്നത്. ജനുവരി 19 മുതല്‍ അമേരിക്കന്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്യപ്പെടും എന്നാണ് ആ നേരത്തെ അറിയിച്ചിരുന്നത്. 19 ന് ബൈറ്റ്ഡാന്‍സ് കമ്പനിയുടെ മുഴുവന്‍ ആസ്തിയും അമേരിക്കയില്‍ നിന്ന് വിറ്റൊഴിയണമെന്ന് ജോബൈഡന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാത്തതിനാലാണ് ടിക്ടോക് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചത്.
 
എന്നാല്‍ ട്രംപ് അധികാരമേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ ടിക് ടോക്ക് അനുകൂല തീരുമാനമെടുക്കുകയായിരുന്നു. അതേസമയം അധികാരത്തിലെത്തിയ ആദ്യദിനം തന്നെ കുടിയേറ്റങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

അടുത്ത ലേഖനം
Show comments