Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൃത്ത വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ച; ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

നൃത്ത വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ചകളുമായി ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ

നൃത്ത വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ച; ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു
ടൊറോന്റോ , വ്യാഴം, 15 ഡിസം‌ബര്‍ 2016 (15:26 IST)
ലോകാത്താകമാനമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട്  
ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന്  തുടക്കമായി. ഡിസംബർ 17ന് ടൊറോന്റോ ഹാർബർഫ്രണ്ടിലുള്ള ഫ്ലെക്ക് ഡാൻസ് തിയേറ്ററിൽ വൈകുന്നേരം 6 മണിക്കാണ് ഫെസ്റ്റിവൽ അരങ്ങേറുക. 
 
പരിപാടിയുടെ സ്പോൺസർമാരും  ഉപദേശക സമിതിയംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരും, ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ആർട്ടിസ്റ്റുകളും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഫെസ്റ്റിവലിന് തിരിതെളിഞ്ഞത്. എം പി സംഗം രമേശ്, എം പി പി ഹരീന്ദർ മൽഹി, ഇന്ത്യൻ കോൺസുൽ ഉഷാ  വെങ്കിടേശൻ, ഡാൻസിംഗ്  ഡാംസൽസ് മാനേജിങ് ഡയറക്റ്റർ മേരി അശോക്  എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിയാണ് ഡാൻസ് ഫെസ്റ്റിവൽ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തത് .
 
ലോകത്തിൽ ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ തിങ്ങിപ്പാർക്കുന്ന നഗരമാണ് ടൊറന്റോ. എല്ലാ വൻകരയേയും പ്രതിനിധീകരിച്ചുകൊണ്ടുള്ള ഡാൻസ് വിഭവങ്ങൾ ഫെസ്റ്റിവലിൽ അരങ്ങേറും. വിവിധ ലോകരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ കണ്ടുമുട്ടുന്ന വ്യത്യസ്തമായ നൃത്തരൂപങ്ങൾ  ക്രിസ്മസ്  ചേരുവയോടെ  സാന്റാ അവതരിപ്പിക്കുന്നുവെന്നതാണ് ഈ വർഷത്തെ ഡാൻസ് ഫെസ്റ്റിവലിന്റെ ഏറ്റവും ആകർഷകമായ ഘടകം. പ്രമുഖ കനേഡിയൻ നാടക നടനായ എലിയട്ട് റോസൻബെർഗാണ് സാന്റായായി സ്റ്റേജിലെത്തുന്നത്. 
 
രണ്ട് വിധത്തിലാണ് ഇത്തവണ കാണികൾക്ക് ടിക്കറ്റ് ലഭിക്കുക. ഒന്ന്, ഹാർബർ  ഫ്രണ്ട്  സെന്ററിന്റെ  ബോക്സ് ഓഫീസ് വഴിയും രണ്ട്, ഓൺലൈൻ വഴിയും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തങ്ങൾക്ക് ഇഷ്ട്ടമുള്ള സീറ്റുകൾ ഡാൻസ് പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അതിനുള്ള സൗകര്യവും  ഒരുക്കിയിട്ടുണ്ട്. 25 ഡോളറാണ് ടിക്കറ്റ് നിരക്ക്. സാംസ്ക്കാരിക വളർച്ചയും വിനിമയവും ലക്ഷ്യമിട്ട്ടൊറോന്റോ  ആസ്ഥാനമായി  പ്രവർത്തിക്കുന്ന  ഒരു നോൺ -പ്രോഫിറ്റ് ഓർഗനൈസേഷനാണ് ഡാൻസിംഗ്  ഡാംസൽസ് . 
 
ആഫ്രിക്കൻ ഡാൻസ് കമ്പനിയായ ഇജോ വുഡു ഇന്റർനാഷണൽ, ശ്രീലങ്കൻ റൂസറ ഡാൻസ്,  ഈസ്റ്റ് ഇന്ത്യൻ  മൃദങ്ക ഡാൻസ് അക്കാദമി, മധുസ്മിത ഗരായി, വെസ്റ്റ് ഇന്ത്യൻ ട്രോപ്പ് ഒബ്സകുരാ ഡാൻസ്,  സൗത്ത് ഇന്ത്യൻ  രഗാട്ട കലാ കേന്ദ്ര, ചൈനീസ് കനേഡിയൻ ആര്ട്ട് ഓർഗനൈസേഷൻ, സെൻട്രൽ ഏഷ്യ എൻസെംബിൾ ടോപാസ് ,  മിഡിൽ ഈസ്റ്റ് ബെല്ലി അപ്പ്‌, നോർത്ത് അമേരിക്കൻ വൈബ്, യൂറോപ്പ്യൻ ഏരിയൽ, യൂക്കഡോറിയൻ  ഹുആറിയൊപ്പുങ്ങോ, കനേഡിയൻ മൊമെന്റം തുടങ്ങിയ പ്രമുഖ ഡാൻസ് കമ്പനികൾ ഇത്തവണ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
 
അടുത്ത വർഷത്തെ ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ഒരാഴ്ച അവിസ്മരണീയമാണ്. ഫെസ്റ്റിവൽ നൃത്തവിസ്മയമാക്കാൻ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ചെയ്യുമെന്ന് എം പി സംഗം രമേശ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരവൂര്‍ പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തെ ദുരന്തഭൂമിയാക്കിയ മത്സരക്കമ്പം