Select Your Language

Notifications

webdunia
webdunia
webdunia
webdunia

കയ്യും കാലും കടിച്ചെടുത്തു, സ്രാവുകളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണന്ത്യം

കയ്യും കാലും കടിച്ചെടുത്തു, സ്രാവുകളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണന്ത്യം
, വെള്ളി, 28 ജൂണ്‍ 2019 (19:29 IST)
ബഹാമസിൽ സ്രാവുകളുടെ ക്രൂര ആക്രമണത്തിൽ പെൺകുട്ടിക്ക് ദാരുണ അന്ത്യം. ബഹാമസിൽ അവധി അഘോഷിക്കാൻ എത്തിയ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ ജോർദാൻ ലിൻഡ്‌സേ എന്ന പെൺകുട്ടിയാണ് മൂന്ന് സ്രാവുകളുടെ ആക്രമൺത്തെ തുടർന്ന് മരിച്ചത്  
 
കുടുംബത്തോടൊപ്പമാന് യുവതി ബഹാമസിൽ എത്തിയത്. റോസ് ദ്വീപിന് സമീപം സ്നോർക്കലിംഗ് ചെയ്യുന്നതിനിടെ യുവതിയെ സ്രാവുകൾ അക്രമിക്കുകയായിരുന്നു. യുവതിയുടെ കൈകളിലും കാലുകളിലും വയറിലും സ്രാവ് കടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്രാവുകളുടെ അക്രമണത്തിൽ യുവതിയുടെ വലതുകൈ അറ്റുപോയിരുന്നു.
 
യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ബഹാമസ് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് യുവതിയുടെ മൃതദേഹം നട്ടിലെത്തിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ക്രൗഡ് ഫണ്ടിംഗ് നടത്തേണ്ട അവസ്ഥയിലാണ് ഇപ്പോൾ കുടുംബം. ഗോഫണ്ട്‌മി പേജിലൂടെ ആരംഭിച്ച ധനസമാഹരണത്തിൽ 23,000 ഡോളർ ലഭിച്ചതായാണ് പ്രാദേശിക  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടാക്സ് ഫയലിംഗ് ഇനി പകുതിയും സോഫ്‌വെയർ തന്നെ ചെയ്യും, സംവിധാനം ഇങ്ങനെ !