ഗുരുവായൂർ അമ്പലത്തിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന അന്യമതസ്ഥരെ അതിന് അനുവദിക്കണം എന്നാണ് തന്റെ അഭിപ്രായം എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യേശുദാസിന്റെ പാട്ട് കേൾക്കാം പക്ഷേ ദേവനെ കാണാൻ അനുവദിക്കില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ എന്നും കെ കെ ശൈലജ പറഞ്ഞു.
ശബരിമല വിഷയത്തിൽ നിലപാട് തുറന്നുപറയുന്നതിനിടെയാണ് ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ചും കെ കെ ശൈലജ അഭിപ്രായാം വ്യക്തമാക്കിയത്. ശബരിമല അവകാശ സ്ഥാപിക്കേണ്ട ഇടമല്ലെന്നും അങ്ങനെ ചെയ്യുന്നത് സംഘർഷം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കു എന്നും മന്ത്രി പറഞ്ഞു.
'സ്ത്രീകൾ അശുദ്ധി ഉള്ളവരാണ് എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മലകയറുന്നതുകൊണ്ട് അയ്യപ്പന് കോപവും ഉണ്ടാകില്ല. അയ്യപ്പനെ കാണാൻ ആഗഹം കാരണം മലകയറുന്നവരെ തടയരുത്. എന്നാൽ അവകാശം സ്ഥാപിക്കാനയി ഇടിച്ചുതള്ളി പോകുന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. ശബരിമല അതിനുള്ള ഇടമല്ല. വനിതക്ക് നൽകിയ ആഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.