Publish Date: Thu, 08 Oct 2020 (16:32 IST)
Updated Date: Thu, 08 Oct 2020 (16:35 IST)
തനിക്ക് കൊവിഡ് ബാധയുണ്ടായത് ദൈവാനുഗ്രഹത്താലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ കൊറോണയുടെ പേരില്‍ ചൈനയെ കുത്താനും പ്രസിഡന്റ് മറന്നില്ല.
കൊവിഡ് പടര്‍ത്തിയതില്‍ ചൈന വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. വൈറസ് ബാധയുണ്ടായതു കൊണ്ടാണ് തനിക്ക് റീജെനറോണ്‍ എന്ന മരുന്നിനെ കുറിച്ച് അറിയാന്‍ സാധിച്ചതെന്നും അതിനാല്‍ ദൈവാനുഗ്രഹത്താലാണ് തനിക്ക് കൊവിഡ് വന്നതെന്നാണ് ട്രംപ് പറയുന്നത്. താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. കൊവിഡ് ചികിത്സയ്ക്ക് വളരെ പ്രയോജനമുള്ള മരുന്നാണ് റീജെനറോണ്‍ എന്നും അദ്ദേഹം പറഞ്ഞു.