Select Your Language

Notifications

webdunia
webdunia
webdunia
webdunia

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

അടുത്തവര്‍ഷം അമേരിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കും പങ്കെടുക്കാം.

Donald Trump

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 ജൂണ്‍ 2025 (18:41 IST)
12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം അമേരിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കും പങ്കെടുക്കാം.
 
2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനും വിലക്ക് ബാധകമാകില്ല. കൂടാതെ അമേരിക്കയെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ പൗരന്മാര്‍,  ഇറാനിലെ മതന്യൂനപക്ഷം, അഭയാര്‍ത്ഥികള്‍, ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്. തിങ്കളാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരുന്നത്. ക്യൂബ അടക്കമുള്ള 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംങ്കോ, എക്വിറ്റോറിയല്‍ ഗിനി, ഹെയ്തി, എറിട്രിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധനം ട്രംപ് പ്രഖ്യാപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ