Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് അംബാസിഡര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

China issues Visas

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ഏപ്രില്‍ 2025 (15:23 IST)
അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 9 വരെയാണ് ഇത്രയധികം വിസകള്‍ അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് അംബാസിഡര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
 
കൂടാതെ ചൈനീസ് സര്‍ക്കാര്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നിരവധി ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ സമയത്തേക്ക് ചൈന സന്ദര്‍ശിക്കുന്ന യാത്രക്കാരെ ബയോമെട്രിക് ഡാറ്റ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ വളരെ കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ഒരു ചൈനീസ് വിസ ലഭിക്കും. ഇത് ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ചൈനയിലേക്കുള്ള യാത്ര സുഗമമാക്കുന്നു. 
 
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ രണ്ട് വികസ്വര രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ചൈനീസ് എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാപാര താരിഫ് യുദ്ധങ്ങള്‍ക്ക് വിജയികളില്ലെന്നും എല്ലാത്തരം ഏകപക്ഷീയതയേയും ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും അവര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി