പുതിയ താരിഫുകൾ നിയമവിരുദ്ധം, ട്രംപിനെതിരെ ഫെഡറൽ കോടതി വിധി: തീരുവയില്ലെങ്കിൽ അമേരിക്ക നശിക്കുമെന്ന് ട്രംപ്
പുതുതായി ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഇല്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുഎസ് പുതുതായി ഏര്‍പ്പെടുത്തിയ നികുതികളില്‍ മിക്കതും നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധി വന്നതിന് പിന്നാലെ കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതുതായി ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഇല്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
നികുതികളും അതിലൂടെ നമ്മള്‍ സമാഹരിച്ചിട്ടുള്ള ട്രില്യണ്‍ കണക്കിന് ഡോളറുകളില്‍ ഇല്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും നശിപ്പിക്കപ്പെടും. അമേരിക്കന്‍ സൈനിക ശക്തി തല്‍ക്ഷണം തുടച്ചുനീക്കപ്പെടും. ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.അതേസമയം കേസില്‍ തങ്ങള്‍ ശുഭാപ്തിവിശ്വാസത്തിലാണുള്ളതെന്നും കേസില്‍ തോല്‍ക്കുകയാണെങ്കില്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞതാണ് ശരിയെന്നും അമേരിക്കയുടെ അവസാനമാകും ആ കോടതിവിധിയെന്നും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോ പറഞ്ഞു.