ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ട്രംപ്

ശ്രീനു എസ്

ശനി, 30 മെയ് 2020 (20:04 IST)
ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്താനുള്ള ചൈനയുടെ തന്ത്രങ്ങളെ ഇതുവഴി തടയുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. ചൈന അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രയ്ക്കും ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. 
 
അതേസമയം വിദ്യാര്‍ഥികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന ട്രംപിന്റെ നയം വംശീയ പീഡനമെന്നാണ് ചൈന ആരോപിക്കുന്നത്. ചൈനീസ് വിദ്യാര്‍ഥികളുടെ നിയമപരമായ അവകാശങ്ങള്‍ ലംഘിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സംസ്ഥാനം കടന്നുള്ള യാത്രയ്‌ക്ക് പാസ് വേണ്ട, ആരാധനാലയങ്ങളും മാളുകളും ജൂണ്‍ 8ന് തുറക്കും