Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യേഷ്യയിൽ ഞങ്ങളൊരു നിർണായക നീക്കത്തിന് ഒരുങ്ങുകയാണ്, ട്രംപ് നൽകിയ സൂചന ഗാസയെ പറ്റിയോ?, സോഷ്യൽ മീഡിയയിൽ ചർച്ച

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

Donald Trump, Middle east, International News, USA,ഡൊണാൾഡ് ട്രംപ്, മധ്യേഷ്യ, ലോകവാർത്ത

അഭിറാം മനോഹർ

, തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (17:47 IST)
മധ്യേഷ്യയില്‍ യുഎസ് നിര്‍ണായകനീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മധ്യപൂര്‍വ്വദേശത്തിന്റെ മഹത്വത്തിനായി പ്രവര്‍ത്തിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഒരു പ്രത്യേക കാര്യത്തിനായി നമ്മള്‍ ഒരുങ്ങുകയാണ്. നമ്മളത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. അതേസമയം എന്തിനെ പറ്റിയാണ് സംസാരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
 
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. നേരത്തെ ഗാസയുടെ കാര്യത്തില്‍ ഒരു കരാര്‍ രൂപീകരിക്കുന്നതിനെ പറ്റിയുള്ള സാധ്യതയെ പറ്റി ട്രംപ് സൂചന നല്‍കിയിരുന്നു. അതിനാല്‍ തന്നെ ഇസ്രായേല്‍- ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ടോ ഗാസയിലെ ഇസ്രായേല്‍ അധിനിവേശവുമായി ബന്ധപ്പെട്ടോ ആകാം നടപടിയെന്നാണ് സൂചന ലഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൾക്കൂട്ടം വരുമ്പോൾ നേതാക്കൾ സമയനിഷ്ട പുലർത്തണം: ഉദയനിധി സ്റ്റാലിൻ