Webdunia - Bharat's app for daily news and videos

Install App

വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് ട്രംപ്; സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ത്ഥികളുടെ പ്രവേശനം പകുതിയാക്കി കുറച്ചു

വിദ്യാര്‍ത്ഥികളായി അമേരിക്കയില്‍ വരുന്നവര്‍ നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 മെയ് 2025 (14:03 IST)
വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടാതെ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് 15% വരെ പരിധി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളായി അമേരിക്കയില്‍ വരുന്നവര്‍ നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.
 
ഷോപ്പിംഗ് സെന്ററുകള്‍ പൊട്ടിത്തെറിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, കലാപങ്ങള്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ നിങ്ങളോട് പറയുന്നു ആ വിദ്യാര്‍ത്ഥികളില്‍ പലരും തീവ്ര ഇടതുപക്ഷം കാരണം കുഴപ്പക്കാരായവരാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല അവരുടെ പ്രവേശന പട്ടിക ഞങ്ങളെ കാണിക്കണമെന്നും അവരുടെ വിദ്യാര്‍ഥികളില്‍ ഏകദേശം 31 ശതമാനവും വിദേശവിദ്യാര്‍ഥികള്‍ ആണെന്നും ട്രംപ് പറഞ്ഞു. 
 
ആ വിദ്യാര്‍ത്ഥികള്‍ എവിടെനിന്നാണ് വരുന്നത്, അവര്‍ കുഴപ്പക്കാരന്‍ ആണോ, അവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്. ഈ വിദേശരാജ്യങ്ങള്‍ ഞങ്ങളെ സഹായിക്കുന്നില്ല. അവര്‍ ഹാര്‍വാര്‍ഡില്‍ നിക്ഷേപിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം; മരണപ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments