Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ തകര്‍ത്തതില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാല എന്നറിയപ്പെടുന്ന 82 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് മാര്‍കസ് തൈബയും

പാക്കിസ്ഥാനില്‍ ഭീകരവാദത്തിന്റെ സര്‍വ്വകലാശാല എന്നാണ് ഇത് അറിയപ്പെടുന്നത്.

Masjid Markaz Taiba

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 മെയ് 2025 (14:35 IST)
Masjid Markaz Taiba
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തതില്‍ ഭീകരാര്‍ക്ക് പരിശീലനം നല്‍കുന്ന 83 ഏക്കറിലെ ലഷ്‌കറിന്റെയും ജയ്‌ഷെ മുഹമ്മദിന്റെയും ആസ്ഥാനമായ മസ്ജിദ് മാര്‍കസ് തൈബയും ഉള്‍പ്പെടുന്നു. പാക്കിസ്ഥാനില്‍ ഭീകരവാദത്തിന്റെ സര്‍വ്വകലാശാല എന്നാണ് ഇത് അറിയപ്പെടുന്നത്. ഭീകരവാദം വളര്‍ത്താനും ആളുകളെ റിക്രൂട്ട് ചെയ്യാനും ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ് മസ്ജിദ് മര്‍കസ് തൈബ. 82 ഏക്കര്‍ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം ഏറെക്കാലമായി ഇന്ത്യന്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലായിരുന്നു.
 
രണ്ടായിരത്തിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അല്‍ഖ്വയ്ദ നേതാവ് ബില്‍ലാദന്‍ ഇതിന്റെ നിര്‍മാണത്തിനായി ഒരുകോടി രൂപ സംഭാവന നല്‍കിയെന്നും പറയപ്പെടുന്നുണ്ട്. അതേസമയം പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കൂടാതെ 34 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. 11 മണിക്കാണ് യോഗം. അതേസമയം പാക് പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മുസാഫറാബാദിന് വൈദ്യുതി ബന്ധം നിലച്ചു. ആശുപത്രികളും സുരക്ഷാസേനയും ജാഗ്രതയിലാണ്. യുദ്ധ ഭീതിയിലാണ് പാക്കിസ്ഥാന്‍.
 
ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് പാക് അധീനകാശ്മീരിലെയും  പാക്കിസ്ഥാനിലെയും 9 കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം മിന്നല്‍ ആക്രമണം നടത്തിയത്. പഹല്‍ഗാമില്‍ 26നിരപരാധികളുടെ ജീവനെടുത്തതിന് പകരമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈന്യം ആക്രമണം നടത്തിയത്. ജെയ്‌ഷേ മുഹമ്മദ്, ലഷ്‌കര്‍ ഇ തെയ്‌ബെ എന്നീ ഭീകര കേന്ദ്രങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Pakistan: ഇവിടം കൊണ്ട് തീരില്ല; അവധിയിലുള്ള അര്‍ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, തുറന്ന പോര്?