Webdunia - Bharat's app for daily news and videos

Install App

ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; പൊട്ടിത്തെറിച്ചത് ടെസ്ലയുടെ സൈബര്‍ ട്രക്ക്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ജനുവരി 2025 (13:09 IST)
trump
ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. പൊട്ടിത്തെറിച്ചത് ടെസ്ലയുടെ സൈബര്‍ ട്രക്കാണ്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
 
സംഭവം ഭീകരാക്രമണമാണെന്നാണ് ടെസ്ലയുടെ സിഇഓ ഇലോണ്‍ മാസ്‌ക് പറഞ്ഞത്. സംഭവത്തെക്കുറിച്ച് ടെസ്ലയുടെ മുഴുവന്‍ ടീമും അന്വേഷിക്കുകയാണെന്നും മസ്‌ക് പറഞ്ഞു. അതേസമയം ഓര്‍ലിയാന്‍സില്‍ ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ ഭീകരാക്രമണത്തില്‍ പതിനഞ്ചോളം പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 
ഈ സംഭവത്തിനുശേഷം മണിക്കൂറുകള്‍ക്കു ശേഷമാണ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ സ്‌ഫോടനം നടക്കുന്നത്. രണ്ട് സംഭവത്തെക്കുറിച്ചും അന്വേഷിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുപോയ അഞ്ചുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ചു

ഉമ തോമസ് അപകടം: നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

രത്തന്‍ ടാറ്റ മുതല്‍ മന്‍മോഹന്‍ സിങ് വരെ: 2024ല്‍ രാജ്യത്തിന് നഷ്ടമായ പ്രമുഖ വ്യക്തികള്‍

Uma Thomas: മതിയായ സുരക്ഷയില്ലെന്ന് വ്യക്തം; ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

അടുത്ത ലേഖനം
Show comments