Webdunia - Bharat's app for daily news and videos

Install App

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
തിങ്കള്‍, 16 ജൂണ്‍ 2025 (13:36 IST)
Donald trump- Ali khamenei
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അല്‍ ഖമൈനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് തടഞ്ഞതായി റിപ്പോര്‍ട്ട്. 2 യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനികള്‍ ഇതുവരെയും അമേരിക്കക്കാരെ ആരെയും കൊന്നിട്ടില്ലെന്നും അവരത് ചെയ്യും വരെ രാഷ്ട്രീയ നേതൃത്വത്തെ ഉന്നം വെയ്ക്കുന്ന വിഷയം സംസാരിക്കാന്‍ പോകുന്നില്ലെന്നുമാണ് വിഷയത്തില്‍ ട്രംപ് നിലപാടെടുത്തത്.
 
അതേസമയം ഇങ്ങനെയൊരു വിഷയം നടന്നിട്ടില്ലെന്നും തെറ്റായ റിപ്പോര്‍ട്ടുകളാണ് വരുന്നതെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇറാനിലെ ആക്രമണങ്ങളെ പറ്റി ട്രംപിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തിന് നയതന്ത്ര പരമായ ഇടപെടലിന് ശ്രമിക്കുകയാണ് ട്രംപ്. താന്‍ മുന്‍പും നിരവധി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവന്നിട്ടുണ്ടെന്നും അതിലൊന്നും തനിക്ക് ക്രെഡിറ്റ് ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments