Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

Kennedy

അഭിറാം മനോഹർ

, വെള്ളി, 15 നവം‌ബര്‍ 2024 (12:31 IST)
Kennedy
വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിലെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നല്‍കി നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് കെന്നഡി ജൂനിയര്‍ക്ക് കൈമാറിയതില്‍ കടുത്ത നിരാശയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ വിരുദ്ധവാദിയായാണ് റോബര്‍ട്ട് എഫ് കെന്നഡി അറിയപ്പെടുന്നത്. വാക്‌സിനുകള്‍ ഓട്ടിസത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് കെന്നഡിയുടെ പ്രധാന ഭാഗം. വാക്‌സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സ് ചെയര്‍മാന്‍ കൂടിയാണ് കെന്നഡി ജൂനിയര്‍. മരുന്ന് കമ്പനികള്‍ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയിലെ വീണ്ടും മഹത്തരമാക്കാനും ആരോഗ്യമുള്ളതാക്കാനും കെന്നഡി ജൂനിയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നും കെന്നഡി ജൂനിയറിനെ ആരോഗ്യവകുപ്പ് ചുമതല നല്‍കി കൊണ്ട് ട്രംപ് കുറിച്ചു. മുന്‍ യു എസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തിരവനും മുന്‍ സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബര്‍ട്ട് ജൂനിയര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം