Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

യൂറോപ്യന്‍ യൂണിയന്റെയും നിര്‍ദ്ദേശം ട്രംപ് നേരത്തെ അംഗീകരിച്ചിരുന്നു.

USA,Ukraine-russia war, US weapons, Donald trump, Putin- Trump,അമേരിക്ക, ഉക്രെയ്ൻ- റഷ്യ, ഡൊണാൾഡ് ട്രംപ്, ട്രംപ്- പുടിൻ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 ഒക്‌ടോബര്‍ 2025 (11:22 IST)
റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്താനിരുന്ന കൂടി കാഴ്ച റദ്ദാക്കി. പാഴാകുന്ന കൂടിക്കാഴ്ചയ്ക്ക് താന്‍ ഇല്ലെന്ന് ട്രംപ് പറഞ്ഞു. നിലവിലെ യുദ്ധ മുന്നണിയിലെ പോരാട്ടം നിര്‍ത്താനുള്ള യുക്രൈന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിര്‍ദ്ദേശം ട്രംപ് നേരത്തെ അംഗീകരിച്ചിരുന്നു. 
 
എന്നാല്‍ നിലവിലെ യുദ്ധ മുന്നണിയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ റഷ്യ വിസമ്മതിച്ചതാണ് കൂടിക്കാഴ്ച ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇന്ത്യ കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു. കാബൂള്‍ നയതന്ത്ര ദൗത്യം എന്ന പേരില്‍ ആരംഭിച്ച ഓഫീസാണ് എംബസിയായി ഉയര്‍ത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അതേസമയം എംബസി ആരംഭിച്ചെങ്കിലും താലിബാന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.
 
2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണമേറ്റെടുത്തത്. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും എല്ലാ ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022 ജൂണില്‍ നയതന്ത്ര ദൗത്യം എന്ന പേരില്‍ ഒരു സംഘത്തെ കേന്ദ്രസര്‍ക്കാര്‍ കാബൂളിലേക്ക് അയച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു