നിങ്ങളുടെ സോയാബീൻ ഞങ്ങൾക്ക് വേണ്ട, നിലപാട് കടുപ്പിച്ച് ചൈന, അമേരിക്കൻ കർഷകർക്ക് കോടികളുടെ നഷ്ടം
ഇത്തവണ നവംബര്‍ വരെയുള്ള ചരക്കുകള്‍ ബ്രസീലില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമാണ് ചൈന വാങ്ങുന്നത്.
വ്യാപാരയുദ്ധം കടുത്തതോടെ അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി പൂര്‍ണ്ണമായി നിര്‍ത്തലാക്കി ചൈന. 2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസില്‍ നിന്നുള്ള ഇറക്കുമതി പൂജ്യത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 17 ലക്ഷം മെട്രിക് ടണ്‍ ഇറക്കുമതിയാണ് നടന്നത്. എന്നാല്‍ സെപ്റ്റംബറില്‍ ചൈന ഇറക്കുമതി ഒന്നും നടത്തിയില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇത്തവണ നവംബര്‍ വരെയുള്ള ചരക്കുകള്‍ ബ്രസീലില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമാണ് ചൈന വാങ്ങുന്നത്. ബ്രസീീല്‍ നിന്നുള്ള വ്യാപാരത്തില്‍ 29.9 ശതമാനത്തിന്റെയും അര്‍ജന്റീനയില്‍ നിന്നുള്ള വ്യാപരത്തില്‍ 91.5 ശതമാനത്തിന്റെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.വ്യാപാര ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സോയാബീന്‍ വാങ്ങുന്നത് ചൈന തുടരും. അങ്ങനെയെങ്കില്‍ അമേരിക്കയിലെ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാകും അതുണ്ടാക്കുക.