Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്വസന പ്രശ്‌നങ്ങൾ, കൊവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

ശ്വസന പ്രശ്‌നങ്ങൾ, കൊവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി
, ശനി, 3 ഒക്‌ടോബര്‍ 2020 (09:03 IST)
കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്.ട്രംപ് തന്നെയാണ് ഈ വിവരം ട്വിറ്റർ വഴി അറിയിച്ചത്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്‌തികരമാണെന്നും ട്രംപ് പറഞ്ഞു.തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി. 
 
ട്രംപിന് ചെറിയ തോതിൽ ശ്വസന പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ പ്രകാരം അടുത്ത ഏതാനം ദിവസങ്ങളില്‍ പ്രസിഡന്റ് വാൾട്ടർ റീഡിലെ ഓഫീസിലിരുന്ന് പ്രവർത്തിക്കമ്മെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചു.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയില്‍ കോവിഡിനെതിരേ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള REGN-COV2  ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു.
 
മെഡിക്കൽ അനുമതി ലഭിക്കാത്ത മരുന്ന് ട്രംപിന് നൽകിയ അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ തീരുമാനത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിന് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും മികച്ച കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യ ടുഡെ അവാര്‍ഡ് കേരളത്തിന്