Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോർജ് ഫ്ലോയിഡ് വിഷയത്തിൽ പ്രതിഷേധം രൂക്ഷമായി: ട്രംപിനെ വൈറ്റ്‌ഹൗസിലെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റി

ജോർജ് ഫ്ലോയിഡ് വിഷയത്തിൽ പ്രതിഷേധം രൂക്ഷമായി: ട്രംപിനെ വൈറ്റ്‌ഹൗസിലെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റി
വാഷിങ്‌ടൺ , തിങ്കള്‍, 1 ജൂണ്‍ 2020 (12:07 IST)
വാഷിങ്‌ടൺ: ആഫ്രിക്കൻ അമേരിക്കനായ ജോർജ് ഫ്ലോയിഡ് പോലീസ് പീഡനത്തിൽ മരിച്ച സംഭവത്തിൽ വാഷിങ്ടണില്‍ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭൂഗർഭ അറയിലേക്ക് മാറ്റി. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
ഒരു മണിക്കൂർ നേരമാണ് ട്രംപ് ബങ്കറിൽ ചിലവിട്ടത്.അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുമ്പിലുണ്ടായ പ്രതിഷേധത്തില്‍ ട്രംപിനും അദ്ദേഹത്തിന്റെ സംഘത്തിനും നടുക്കമുണ്ടായതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് ഞായറാഴ്ച കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു, ഓരോ വിഷയത്തിനും അരമണിക്കുർ ക്ലാസ്