ക്ഷയരോഗ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
16 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വര്‍ധനയുണ്ടായി
ക്ഷയരോഗ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വര്‍ഷം ലോകത്ത് 1.06 കോടി ആളുകള്‍ക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021-ല്‍ 4.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി 2022-ലെ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടില്‍ പറയുന്നു. 16 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വര്‍ധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്ഷയരോഗത്തിനെതിരെ ജാഗ്രത വേണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.