Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രം‌പിനോട് പോരാടാന്‍ 12ലധികം പേര്‍, 2020ലെ മത്സരം തീപാറും!

ട്രം‌പിനോട് പോരാടാന്‍ 12ലധികം പേര്‍, 2020ലെ മത്സരം തീപാറും!
ന്യൂയോര്‍ക്ക് , ഞായര്‍, 13 ജനുവരി 2019 (13:33 IST)
ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്‍റനും തമ്മിലുള്ള പോരാട്ടം മറന്നോ? ഹിലരി അമേരിക്കന്‍ പ്രസിഡന്‍റാകുമെന്ന് വരെ പ്രവചനങ്ങള്‍ ഉണ്ടായ നാളുകള്‍. ലോകജനതയില്‍ നല്ലൊരു ശതമാനം പേര്‍ ഹിലരി പ്രസിഡന്‍റാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ട്രം‌പിന് അനുകൂലമായി. അങ്ങനെ അമേരിക്കയ്ക്ക് വ്യത്യസ്തനായ ഒരു പ്രസിഡന്‍റിനെ ലഭിച്ചു.
 
ഇനി 2020നെക്കുറിച്ച് ആലോചിക്കാം. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുമ്പോള്‍ ട്രം‌പ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി ഉണ്ടാകും. എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ പോരാട്ടത്തിനാണ് 2020ല്‍ അമേരിക്ക ഒരുങ്ങുന്നത്.
 
യുഎസ് ജനപ്രതിനിധി സഭാംഗവും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ തുള്‍സി ഗബാര്‍ഡ് താന്‍ 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 
 
ഡെമോക്രാറ്റ് പാര്‍ട്ടിയിലെ സെനറ്റര്‍ എലിസബത്ത് വാറന്‍, ഇന്ത്യന്‍ വംശജ കമല ഹാരിസ് ഉള്‍പ്പടെയുള്ളവര്‍ മത്സരത്തിനുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. പന്ത്രണ്ടിലധികം നേതാക്കളാണ് ട്രം‌പിനെതിരെ മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവർ: ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല