Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആണ്‍കുട്ടികളെ കിട്ടാനില്ല; ബിക്കിനി സുന്ദരികളെ രംഗത്തിറക്കി യൂണിവേഴ്‌സിറ്റി

കോളേജിന്റെ കുബുദ്ധി വിജയകരമായെങ്കിലും വിവാദങ്ങളും തലപൊക്കി

tumen university
മോസ്‌കോ , ശനി, 23 ജൂലൈ 2016 (15:14 IST)
കോളേജില്‍ ആണ്‍കുട്ടികള്‍ കുറഞ്ഞതോടെ പുതിയ തരികിട പരിപാടിയുമായി റഷ്യയിലെ ട്യൂമന്‍ യൂണിവേഴ്‌സിറ്റി. നഗരത്തിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാതെ ആണ്‍കുട്ടികള്‍ മറ്റു നഗരങ്ങളിലേക്ക് പോകാന്‍ തുടങ്ങിയതോടെ ബിക്കിനി സുന്ദരികളെ ഉപയോഗിച്ചുള്ള വീഡിയോ പരസ്യമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

കോളേജിന് മുന്നില്‍ വെയില്‍ കൊണ്ട് ബിക്കിനി സുന്ദരി പുസ്‌തകം വായിച്ചു കിടക്കുന്നതും, കുതിര സവാരി നടത്തുന്നതും, സ്‌കേറ്റ് ബോര്‍ഡില്‍ റൈഡ് നടത്തുന്നതുമൊക്കെ ഉള്‍പ്പെടുത്തി കോളേജ് അധികൃതര്‍ വീഡിയോ ഇറക്കുകയും ചെയ്‌തു.

കോളേജിന്റെ കുബുദ്ധി വിജയകരമായെങ്കിലും വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. ആവശ്യമായ സൌകര്യങ്ങള്‍ നല്‍കാതെ വിലകുറഞ്ഞ പരസ്യങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ കണ്ടെത്താനാണ് കോളേജ് അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള നീക്കം നല്ലതാണെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് മല്യയുടെ വീടുകൾ ലേലത്തിൽ പോയില്ല, പകരം എട്ട് കാറുകൾ ലേലത്തിൽ