Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Erdogan slams Israel,Erdogan criticizes Netanyahu,Turkey on Iran Israel conflict,Erdogan Israel Iran war statement,Turkish president on Iran attack,ഇസ്രായേലിനെ എർദോഗൻ,എർദാഗൻ നെതന്യാഹുവിനെതിരെ,ഇസ്രായേൽ ഇറാൻ ആക്രമണം എർദാഗൻ പ്രതികരണം,തുർക്കി പ്രസിഡന്റ്

അഭിറാം മനോഹർ

, ശനി, 14 ജൂണ്‍ 2025 (09:07 IST)
Netanyahu Erdogan
ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി. ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുകയാണെന്നാണ് തുര്‍ക്കി പ്രസിഡന്റ് കുറ്റപ്പെടുത്തിയത്. നെതന്യാഹുവിനെ തടയണമെന്നും തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങവെയാണ് തുര്‍ക്കിയുടെ ശക്തമായ പ്രതികരണം. വിഷയത്തില്‍ ഇറാനുള്ള പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
 
ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ഇറാനില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ഇസ്രായേല്‍ ഇറാന്‍ വിപ്ലവസേനയുടെ തലവനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തി. ഇറാന്‍ ഇസ്രായേലിന്റെ നിലനില്‍പ്പിന് ഭീഷണിയായതിനാലാണ് ആക്രമണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേസമയം അമേരിക്കന്‍ പിന്തുണയിലാണ് ഇസ്രായേലിന്റെ ആക്രമണമെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇസ്രായേലിന്റെ ടെല്‍ അവീവില്‍ ഇറാന്‍ ബാലിസ്റ്റിക് ആക്രമണം നടത്തി. യെമനില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണവും ഉണ്ടായി. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രായേല്‍ ഇറാനില്‍ ആക്രമണം കൂടുതല്‍ സക്തമാക്കി. ഇറാനിലെ ഒരു ആണവകേന്ദ്രം കൂടി ആക്രമിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഉസ്_ഫഹാന്‍ ആണവ നിലയത്തില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. ഇറാനിലെ പല മേഖലകളിലും ഇസ്രായേല്‍ ആക്രമണം നടത്തുന്നുണ്ടെന്നാണ് സൂചന.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍