Select Your Language

Notifications

webdunia
webdunia
webdunia
webdunia

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

സ്‌പെക്ടേടര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാവിലെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രയേലിലെ കെട്ടിടങ്ങള്‍ തകര്‍ന്നു

Israel vs Iran, Israel attacks Iran, Israel Attacked Iran, Blast in Tehran, ഇസ്രയേല്‍ ഇറാന്‍, ഇറാനില്‍ സ്‌ഫോടനം, ഇറാനെതിരെ ഇസ്രയേല്‍, ബെഞ്ചമിന്‍ നെതന്യാഹു

രേണുക വേണു

, ശനി, 14 ജൂണ്‍ 2025 (08:29 IST)
Iran vs Israel

Israel vs Iran: ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്റെ തിരിച്ചടി. ഇസ്രയേലിന്റെ വടക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇറാന്റെ പ്രത്യാക്രമണം. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി ഇസ്രയേലില്‍ നിരവധി മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. 
 
സ്‌പെക്ടേടര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാവിലെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രയേലിലെ കെട്ടിടങ്ങള്‍ തകര്‍ന്നു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടെല്‍ ആവിവ് മേഖലയില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 34 പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്തകളുണ്ട്. 
 
ബാലിസ്റ്റിക് മിസൈല്‍സ് ഉപയോഗിച്ച് വടക്കന്‍ ഗാസയില്‍ ഇറാന്‍ ആക്രമണം നടത്തി. ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇസ്രയേല്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഇറാനിലേക്ക് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായി സൂചനയുണ്ട്. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ