അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ നിരോധിച്ചു. അക്രമ സംഭവങ്ങള്‍ക്ക് ട്രംപിന്റെ ട്വീറ്റുകള്‍ കാരണമാകുന്നുവെന്നും ഇത് തടയുന്നതിനാണ് നിരോധനമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ഈ സംഭവത്തിനു പിന്നില്‍ തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണെന്ന് ട്രംപ് പ്രതികരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയാണ് ട്വിറ്റര്‍ ചെയ്യുന്നതെന്നും ഈ നടപടിയിലൂടെ തനിക്ക് വോട്ട് ചെയ്ത കോടിക്കണക്കിനു പേരെ നിശബ്ദരാക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ ട്വീറ്റുകള്‍ നിരീക്ഷണത്തിനു വിധേയമാക്കിയതിനു ശേഷമാണ് നിരോധിക്കുന്നതെന്നാണ് ട്വിറ്റര്‍ നല്‍കുന്ന പ്രതികരണം.
ബുധനാഴ്ച കാപ്പിറ്റോള്‍ കലാപത്തിനു പിന്നാലെ വെള്ളിയാഴ്ച ട്രംപ് പോസ്റ്റ് ചെയ്ത രണ്ടു ട്വീറ്റുകളാണ് നിരോധനത്തിനു കാരണമാക്കിയത്.