ചാർലി കിർക്കിനെ എന്തിന് കൊന്നു?, പ്രതി ടൈലർ റോബിൻസന്റെ ടെക്സ്റ്റ് സന്ദേശങ്ങൾ പുറത്ത്

അഭിറാം മനോഹർ
ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (15:28 IST)
യുഎസിലെ കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകനും ടേണിംഗ് പോയിന്റ് യുഎസ്എ സ്ഥാപകനുമായ  ചാര്‍ലി കിര്‍ക്ക് (31) വധിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയായ ടൈലര്‍ റോബിന്‍സണ്‍ (22)കുറ്റസമ്മത സൂചനകള്‍ നടത്തിയ ടെക്സ്റ്റ് സന്ദേശങ്ങള്‍ പുറത്ത്. യുറ്റാ വാലി സര്‍വകലാശായിലെ പ്രസംഗത്തിനിടെയാണ് അക്രമി ചാര്‍ലി കിര്‍ക്കിനെ വെടിവെച്ചത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായിയായിരുന്ന ചാര്‍ലി കിര്‍ക്കിന്റെ മരണം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളിലാണ് കിര്‍ക്കിനെ കഴിഞ്ഞ ഒരാഴ്ചയായി ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി റോബിന്‍സണ്‍ പങ്കാളിക്കയച്ച ടെക്സ്റ്റ് സന്ദേശങ്ങളുള്ളത്.
 
വധത്തിന് ശേഷം പ്രതി കൂട്ടുക്കാരന് അയച്ച സന്ദേശങ്ങളില്‍ താനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയത് കേസില്‍ നിര്‍ണായകമായി. അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്നും ബുള്ളറ്റ് ഹോളുകളുള്ള ടാര്‍ജെറ്റുകളും ഫയര്‍ ചെയ്ത വെടിയുണ്ട കേസിംഗുകളും പോലീസ് കണ്ടെടുത്തിരുന്നു.റോബിന്‍സണിന്റെ കുടുംബം തന്നെയാണ് പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. പ്രതിക്കെതിരെ കൊലപാതകം, തോക്കിന്റെ ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍, സാക്ഷിയെ സ്വാധീനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.പ്രതി ഡിസ്‌കോര്‍ഡ് ചാറ്റ് റൂമിലൂടെ 20ല്‍ അധികം ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ സെനറ്റ് ജുഡീഷ്യല്‍ കമ്മിറ്റിയില്‍ വെളിപ്പെടുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments