Select Your Language

Notifications

webdunia
webdunia
webdunia
webdunia

Israel vs Gaza: ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേല്‍ സൈന്യം; ബോംബ് ആക്രമണം തുടരുന്നു

ഗാസ നഗരം ഏറ്റെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഓഗസ്റ്റില്‍ ആഹ്വാനം ചെയ്തിരുന്നു

israel

രേണുക വേണു

, ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (10:22 IST)
Israel vs Gaza: കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഗാസ നഗരത്തിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗത്തിന്റെയും നിയന്ത്രണവും സൈന്യം ഏറ്റെടുത്തതായി ഐ.ഡി.എഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഏഫീ ഡെഫ്രിന്‍ പറഞ്ഞു. 
 
ഗാസ നഗരം ഏറ്റെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഓഗസ്റ്റില്‍ ആഹ്വാനം ചെയ്തിരുന്നു. 'ഗാസ കത്തുന്നു' എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശക്തമായ കരയുദ്ധം ഗാസ നഗര പ്രദേശങ്ങളില്‍ ആരംഭിച്ചത്. 
 
ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ഇതിനായി ഐഡിഎഫ് സൈനികര്‍ ധീരമായി പോരാടുകയാണെന്നും ഇസ്രയേല്‍ കാറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഗാസ നഗരത്തില്‍ കനത്ത ബോംബ് ആക്രമണമാണ് നടക്കുന്നത്. ആക്രമണത്തിനു പിന്നാലെ ഗാസ നഗരപ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിനു പേര്‍ തെക്കന്‍ മേഖലയിലേക്കു പലായനം ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; സമ്മതിച്ച് സുരേഷ് ഗോപി