ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 കടന്നു
ഇവരെ നശിപ്പിക്കാന്‍ യുദ്ധമുഖത്ത് സൈന്യത്തെ എത്തിക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത്.
ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഗാസയില്‍ മൂവായിരം ഹമാസ് പോരാളികള്‍ ഉണ്ടെന്നാണ് ഇസ്രായേല്‍ കണക്കാക്കുന്നത്. ഇവരെ നശിപ്പിക്കാന്‍ യുദ്ധമുഖത്ത് സൈന്യത്തെ എത്തിക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത്. ഗാസ മുനമ്പില്‍ പാലായനം ചെയ്യാനെത്തിയവരുടെ എണ്ണം നിയന്ത്രണാധീതമായി. ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചതോടെ ഗാസ നരകതുല്യമായിരിക്കുകയാണ്.
സ്‌കൂളുകളും ആശുപത്രികളും വീടുകളും ചാമ്പലായിട്ടുണ്ട്. ഇതിനിടെ ഭക്ഷണം കിട്ടാതെ ഗാസയില്‍ മരണപ്പെട്ടവരുടെ എണ്ണം 428 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന് അമേരിക്കയുടെ മൗനസമ്മതം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ആരൊക്കെ ഉപരോധം ഏര്‍പ്പെടുത്തിയാലും എല്ലാം തങ്ങളുടെ കൈവശമുണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്.