റമദാനിൽ 20 രാജ്യങ്ങളിലുള്ളവർക്ക് 10 കോടി ഭക്ഷണപ്പൊതികൾ എത്തിക്കുന്ന പദ്ധതിയിലേക്ക് പത്ത് ലക്ഷം ദിർഹം (2 കോടി രൂപ) സംഭാവന ചെയ്‌ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ദുബായ് ഭരണാധികാരിയായ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വിഭാവന ചെയ്‌ത 100 മില്യൺസ് മീൽസ് പദ്ധതി ഈ കോവിഡ് കാലത്ത് ഏറെപ്പേർക്ക് പ്രയോജനപ്രദമാകും.
കോവിഡ് മൂലം ദുരിതത്തിലായ താഴ്ന്ന വരുമാനമുള്ളവർ, തൊഴിലാളികൾ, തൊഴിൽ നഷ്ടമായവർ തുടങ്ങിയവരെ സഹായിക്കാനാണ് ഈ പദ്ധതി. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചാണ് ഈ പദ്ധതി.
കഴിഞ്ഞ വർഷവും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. അന്നുപക്ഷേ ഒരു കോടി ഭക്ഷണപ്പൊതികളായിരുന്നു വിതരണം ചെയ്‌തത്. അന്നും എം എ യൂസഫലി രണ്ടുകോടി രൂപ സംഭാവന ചെയ്തിരുന്നു.