Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎഇ കോൺസൽ ജനറലിന്റെ ബാഗുകൾ കസ്റ്റംസ് തുറന്ന് പരിശോധിയ്ക്കും

യുഎഇ കോൺസൽ ജനറലിന്റെ ബാഗുകൾ കസ്റ്റംസ് തുറന്ന് പരിശോധിയ്ക്കും
, തിങ്കള്‍, 8 ഫെബ്രുവരി 2021 (10:46 IST)
തിരുവനന്തപുരം: യുഎഇ കോൺസുൽ ജനറൽ ജമാൽ അൽ സാബിയുടെ ബാഗുകളും വീട്ടുസാധനങ്ങളും കസ്റ്റംസ് തുറന്ന് പരിശോധിയ്ക്കും. സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് 2020 ഏപ്രിലിൽ തന്നെ കോൺസൽ ജാനറൽ ജമാൽ അൽ സാബി ഇന്ത്യ യുഎഇയിലേയ്ക്ക് മടങ്ങിരുന്നു. ഇദ്ദേഹം താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ഉള്ള ബഗുകളും വീട്ടു സാധനങ്ങളുമാണ് കസ്റ്റംസ് പരിശോധിയ്കുക. കൊൺസലേറ്റ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരിയ്ക്കും പരിശോധന. 
 
ബാഗുകളും മറ്റു സാധനങ്ങളും യുഎഇയിൽ എത്തിയ്ക്കാൻ അനുവദിയ്ക്കണം എന്ന് ജമാൽ അൽ സാബി കേന്ദ്ര സർക്കാരിനോട് അവശ്യപ്പെട്ടിരുന്നതായി ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ബാഗുകൾ പരിശോധിയ്ക്കാതെ വിട്ടുനൽകാനാകില്ല എന്ന് കസ്റ്റംസ് നിലപാട് എടുക്കുകയും കേന്ദ്ര സർക്കാർ ഇത് അംഗീകരിയ്ക്കുകയുമായിരുന്നു. പരിശോധന പൂർണമായും വീഡിയോയിൽ പകർത്തും. കോൺസൽ ജനറൽ ജമാൽ അൽ സാബി, അഡ്മിനിസ്ട്രേഷൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി എന്നിവർ വൻതോതിൽ ഡോളർ വിദേശത്തേയ്ക്ക് കടത്തി എന്ന് സംശയിയ്കുന്നതായി കസ്റ്റംസ് സാമ്പത്തിക കുറ്റ വിചാരണ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരാഖണ്ഡ് ദുരന്തം: മരണം 14 ആയി, തപോവൻ ടണൽ പൂർണമായും മൂടിപ്പോയതായി റിപ്പോർട്ട്