Webdunia - Bharat's app for daily news and videos

Install App

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

അഭിറാം മനോഹർ
വ്യാഴം, 9 ജനുവരി 2025 (18:57 IST)
ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്‌ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെയ്ക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാകും. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഡീപ്പ് ഫേക്ക് നഗ്‌നചിത്രങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ യഥാര്‍ഥമെന്ന് തോന്നുന്ന രീതിയില്‍ വീഡീയോകള്‍, ചിത്രങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിനെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് പറയുന്നത്. ഈ സാങ്കേതിക വിദ്യ ഉപറ്റോഗിച്ച് വ്യക്തികളുടെ നഗ്‌നത കൃത്രിമമായി നിര്‍മിക്കാനും സാധിക്കും. നേരത്തെ തന്നെ മറ്റുള്ളവരെ അപമാനിക്കുക, വിഷമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നഗ്‌ന രംഗങ്ങളും വീഡീയോകളും പ്രചരിപ്പിക്കുന്നത് ബ്രിട്ടനില്‍ കുറ്റകൃത്യമാണ്. ഈ നിയമത്തില്‍ പക്ഷേ ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. 2017ന് ശേഷം ഡീപ്പ് ഫേക്ക് കുറ്റകൃത്യങ്ങളില്‍ 400 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇനി 2 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാകും ഇത്. പുതിയ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ താമസിയാതെ വ്യക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം

Boby chemmannur: ലൈസൻസില്ലാത്ത വായക്ക് കടിഞ്ഞാൺ, ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാൻഡിൽ

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണസംഖ്യ അഞ്ചായി; ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി നശിച്ചു

അടുത്ത ലേഖനം
Show comments