Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനമെന്നും കോടതി വ്യക്തമാക്കി.

UK Supreme Court

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ഏപ്രില്‍ 2025 (14:21 IST)
സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി. ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനമെന്നും കോടതി വ്യക്തമാക്കി. 2010ലെ യുകെ ലിംഗ സമത്വ നിയമം ഇതാണ് അനുശാസിക്കുന്നതെന്നും ജസ്റ്റിസ് പാട്രിക് ഹോട്ജ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
 
ലിംഗം മാറ്റിവയ്ക്കലിലൂടെ സ്ത്രീയായി എന്നത് അംഗീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ട്രാന്‍സ്‌ജെന്‍ഡറുകളെ സ്ത്രീയായി പരിഗണിക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു. അതേസമയം യുകെയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിവേചനത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി
 
നേരത്തെ അമേരിക്കയില്‍ ട്രംപ് ഭരണത്തില്‍ വന്നതിന് പിന്നാലെ ഇത്തരമൊരു നിയമം നടപ്പാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്നു എന്ന വിശദീകരണമാണ് ട്രംപ് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍