Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രെയ്‌ന് 6000 മിസൈലുകൾ ന‌ൽകുമെന്ന് യു‌കെ: റഷ്യ രാസായുധം പ്രയോഗിച്ചാൽ തിരിച്ചടിക്കുമെന്ന് യുഎസ്

യുക്രെയ്‌ന് 6000 മിസൈലുകൾ ന‌ൽകുമെന്ന് യു‌കെ: റഷ്യ രാസായുധം പ്രയോഗിച്ചാൽ തിരിച്ചടിക്കുമെന്ന് യുഎസ്
, വ്യാഴം, 24 മാര്‍ച്ച് 2022 (17:33 IST)
റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രൈന് സഹായ വാഗ്ദാനവുമായി ബ്രിട്ടണ്‍. റഷ്യന്‍ സേനയ്ക്കെതിരെ പോരാടുന്നതിന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് (3.3 കോടി ഡോളര്‍) സാമ്പത്തിക സഹായമായും യുക്രെയ്‌ന് നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. നാറ്റോ, ജി7 ഉച്ചകോടികൾ നടക്കുന്നതിന് തൊട്ടു‌‌മുൻപാണ് ബ്രിട്ടന്റെ പ്രഖ്യാപനം.
 
യുക്രെയ്‌ന് പ്രതിരോധപിന്തുണയും റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുക്രെയ്‌നിലെ നഗരങ്ങൾ തച്ചുതകർക്കുന്നത് നോക്കിനിൽക്കില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
 
അതിനിടെ യുക്രെയ്നിൽ റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും പ്രയോഗിച്ചാല്‍ തിരിച്ചടിക്കാൻ യുഎസ് തയ്യാറെടുക്കുന്ന‌തായി ന്യ‌യോർക്ക് ടൈംസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുട്ട് കൊല്ലും മുൻപ് ക്രൂരമർദ്ദനം: സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്കെതിരെ അരങ്ങേറിയത് കിരാതമായ ആക്രമണം