Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രെയ്‌നിൽ നിന്നും റഷ്യ പിന്മാറിയാൽ നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് സെലൻസ്‌കി

യുക്രെയ്‌നിൽ നിന്നും റഷ്യ പിന്മാറിയാൽ നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് സെലൻസ്‌കി
, ചൊവ്വ, 22 മാര്‍ച്ച് 2022 (18:55 IST)
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വീണ്ടും ആവർത്തിച്ച് യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി. യുക്രെയ്‌നിൽ നിന്നും റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ തയ്യാറായാൽ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും സെലൻസ്കി വ്യക്തമാക്കി.
 
യുക്രെയ്നില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുടിൻ ഉറപ്പ് നൽകിയാൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചർച്ച ചെയ്യാം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യപ്പെടണമെന്നും സെലെന്‍സ്‌കി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്, 4 മരണം