Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസിഡന്റ് സെലന്‍സ്‌കി ഉള്‍പ്പെടെയുള്ളവരെ വകവരുത്താന്‍ ശ്രമിച്ചു; രണ്ട് ഉക്രൈന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു

Ukrain Russia War

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 മെയ് 2024 (08:40 IST)
ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെയുള്ളവരെ വകവരുത്താന്‍ ശ്രമിച്ചെന്ന കണ്ടെത്തലില്‍ രണ്ട് ഉക്രൈന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സെലന്‍സ്‌കിയെയും മറ്റു ഉദ്യോഗസ്ഥരെയും വകവരുത്താന്‍ റഷ്യ ഏകോപിപ്പിച്ച പദ്ധതിയാണ് ഇതെന്നാണ് ഉക്രൈന്‍ പറയുന്നത്. ഉക്രൈന്‍ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉക്രൈന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം കൊടുക്കുന്ന രണ്ട് കേണല്‍മാരെയാണ് കസ്റ്റഡിയിലെടുത്തത്. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്. 
 
2022ല്‍ റഷ്യന്‍ അധിനിവേശത്തിന് മുന്‍പാണ് കേണലുമാരെ റിക്രൂട്ട് ചെയ്തിരുന്നത്. ഇതിനുമുന്‍പും സെലന്‍സ്‌കിയെ വധിക്കാന്‍ റഷ്യ പദ്ധതിയിട്ടിരുന്നതായി ഉക്രൈന്‍ പറയുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം പത്തുതവണ ഇത്തരത്തില്‍ പ്രസിഡന്റിനെ വധിക്കാനുള്ള ശ്രമം നടന്നതായാണ് ഉക്രൈന്‍ ആരോപിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം