Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധഭീ‌തിയിൽ യൂറോപ്പ്, ഉക്രെയ്‌നിൽ ലക്ഷം സൈനികരെ വിന്യസിച്ച് റഷ്യ: യുദ്ധവിമാനങ്ങൾ തയ്യാറാക്കി നാറ്റോ

യുദ്ധഭീ‌തിയിൽ യൂറോപ്പ്, ഉക്രെയ്‌നിൽ ലക്ഷം സൈനികരെ വിന്യസിച്ച് റഷ്യ: യുദ്ധവിമാനങ്ങൾ തയ്യാറാക്കി നാറ്റോ
, ചൊവ്വ, 25 ജനുവരി 2022 (12:24 IST)
യു‌ക്രെയ്‌നിൽ റഷ്യൻ അധിനിവേശം ശക്തമായിരിക്കെ യുദ്ധഭീതിയിൽ യൂറോപ്പ്. ആശങ്കകൾക്കിടെ യുക്രൈന്‍ നയതന്ത്രകാര്യാലയത്തില്‍നിന്ന് ബ്രിട്ടന്‍ ജീവനക്കാരെ പിന്‍വലിച്ചുതുടങ്ങിയതായാണ് റിപ്പോർട്ട്. നയതന്ത്രകാര്യാലയ ജീവനക്കാരുടെ ബന്ധുക്കളോട് യുക്രൈന്‍ വിടാന്‍ അമേരിക്കയും അത്യാവശ്യമില്ലാത്തവര്‍ യുക്രൈന്‍ യാത്ര ഒഴിവാക്കണമെന്ന് ഫ്രാന്‍സും നിര്‍ദേശിച്ചു.
 
യുക്രെയ്‌നിൽ റഷ്യയുടെ അധിനിവേശം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നാണ് അമേരിക്ക പറയുന്നത്. ഇതിന് മുൻകൂർ നടപടിയെന്ന രീതിയിലാണ് ആളുകളെ തിരിച്ചുവിളിച്ചിരിക്കുന്നത്.യുക്രൈനിലേക്കും റഷ്യയിലേക്കും യാത്ര അരുതെന്നും അമേരിക്ക പൗരന്മാരോട് നിർദേശിച്ചു.
 
അതേസമയം ബ്രിട്ടീഷ്,അമേരിക്കൻ തീരുമാനത്തിന് പ്രേരകമായ അടിയന്തിര സാഹചര്യം ഉക്രെയ്‌നിൽ ഇല്ലെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. സംഘര്‍ഷങ്ങളെ നാടകീയമായി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.
 
അതേസമയം യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനികവിന്യാസത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതൽ യുദ്ധസമാനങ്ങൾ അയയ്ക്കാനുള്ള തയ്യാറെടുപ്പിലാ ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ബള്‍ഗേറിയ, നെതര്‍ലന്‍ഡ്സ് എന്നീ നാറ്റോ അംഗരാജ്യങ്ങള്‍.ഏകദേശം 1,00,000 റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ യുദ്ധസജ്ജരായി തുടരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാരിന് മുകളിൽ പറക്കണ്ട, ലോകായുക്തയ്ക്ക് പൂട്ടിടാൻ നിയമഭേദഗതിയുമായി സർക്കാർ