Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഇന്ത്യ -പാക്ക് ബന്ധം വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാകുന്നുവെന്നും ഇത് രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു

Military Action

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 മെയ് 2025 (15:57 IST)
ഇന്ത്യ -പാക്ക് ബന്ധം വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാകുന്നുവെന്നും ഇത് രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗമെന്നും സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. പഹല്‍കാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മേഖലയില്‍ സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് പാക്കിസ്ഥാന്‍ രക്ഷാസമിതിയോട് പരാതിപ്പെട്ടു.
 
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ യുഎന്‍ നേരത്തെ തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രധാനമന്ത്രി ഷഹബാസ് എന്നിവരെ നേരിട്ട് വിളിച്ചാണ് സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്. അതേസമയം ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. കടമെടുക്കല്‍, വിദേശനാണ്യ ശേഖരം എന്നിവയില്‍ പാക്കിസ്ഥാന്‍ തിരിച്ചടി നേരിടുമെന്നാണ് മൂഡിസിന്റെ മുന്നറിയിപ്പ്. ഇന്ത്യയുമായി ഇപ്പോഴുള്ളതും ഉണ്ടായേക്കാവുന്നതുമായ സംഘര്‍ഷങ്ങള്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും. ഇത് പാകിസ്താന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്നും മൂഡീസ് പറയുന്നു. 
 
നിലവിലെ സാമ്പത്തിക അവസ്ഥയെയും മോശമായി ബാധിക്കും. വലിയൊരു തകര്‍ച്ചയില്‍ നിന്ന് നിലവില്‍ പാക്കിസ്ഥാന്‍ സമ്പത്ത് വ്യവസ്ഥ മെല്ലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. എന്നാല്‍ ഒരു സംഘര്‍ഷം ഉണ്ടായാല്‍ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പാക്കിസ്ഥാന്റെ കടമെടുപ്പിനെയും ഇത് ബാധിക്കും. പാക്കിസ്ഥാന് 2023 ലാണ് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ലോണ്‍ ലഭിച്ചത്. ഇതിന് പിന്നാലെ വീണ്ടും പാകിസ്ഥാന് കടമെടുക്കേണ്ടി വന്നു. പ്രതിസന്ധികളില്‍ നിന്നും മെല്ലെ കരകയറി വരുന്ന രാജ്യത്ത് ഒരു സംഘര്‍ഷം ഉണ്ടായാല്‍ അത് സാമ്പത്തികമായി പാകിസ്ഥാനെ തകര്‍ക്കുമെന്ന മുന്നറിയിപ്പ് മൂഡിസ് നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതീവ സുരക്ഷയില്‍ രാജ്യം, കേരളത്തിലെ ഡാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, നടപടി മോക്ഡ്രില്ലിന്റെ പശ്ചാത്തലത്തില്‍