Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കുമെന്ന് ജോ ബൈഡൻ, ചരിത്രപരമായ തീരുമാനമെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കുമെന്ന് ജോ ബൈഡൻ, ചരിത്രപരമായ തീരുമാനമെന്ന് ലോകാരോഗ്യസംഘടന
, വ്യാഴം, 6 മെയ് 2021 (13:09 IST)
കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ നിർണായക പ്രഖ്യാപനവുമായി അമേരിക്ക്. കൊവിഡ് വാക്‌സിനുകളുടെ പേറ്റന്റ് താത്‌കാലികമായി ഒഴിവാക്കുമെന്ന് അമേരിക്ക തീരുമാനിച്ചു. ലോകം മഹാമാരിയിൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ വാക്‌സിൻ കമ്പനികൾ കോടികണക്കിന് വരുമാനമുണ്ടാക്കുന്നുവെന്ന വിമർശനം ശക്തമായതോടെയാണ് വാക്‌സീന്‍ പേറ്റന്റ് ഒഴിവാക്കാന്‍ തീരുമാനവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
 
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വാക്‌സിൻ പേറ്റന്റ് ഒഴിവാക്കണമെന്ന് ജോബൈഡനോട് ആവശ്യപ്പെട്ടിരുന്നു. ലോക വ്യാപാര സംഘടനയിൽ ഈ ആവശ്യം ഉന്നയിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി. വാക്‌സിൻ പേറ്റന്റ് ഒഴിവാക്കിയാൽ വാക്‌സിൻ കമ്പനികളുടെ കുത്തക ഇല്ലാതെയാകും. ഇതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇത് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ വേഗത വർദ്ധിപ്പിക്കും.
 
അതേസമയം വാര്‍ത്ത പുറത്തുവനാണത്തോടെ ഫൈസര്‍ അടക്കമുള്ള വാക്‌സീന്‍ കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ജോ ബൈഡന്റെ തീരുമാനത്തെ ചരിത്രപരമെന്ന് ലോകാരോഗ്യ സംഘടന പുകഴ്ത്തി. വാക്‌സീന്‍ നിര്‍മാതാക്കളായ ഫൈസര്‍, മൊഡേണ എന്നിവരുടെ എതിര്‍പ്പ് തള്ളിയാണ് അമേരിക്കയുടെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവശ്യ സാധനങ്ങള്‍ക്കായി കടയിലേക്ക് ഓടരുതേ.., ഇക്കാര്യം ശ്രദ്ധിക്കൂ