കൊവിഡ് വാക്‌സിൻ വില വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. വാക്‌സിൻ നിർമാണ കമ്പനികൾക്ക് 4500 രൂപ നൽകിയും എന്തുകൊണ്ട് 100 ശതമാനം ഡോസുകളും കേന്ദ്രസർക്കാർ നേരിട്ടു വാങ്ങി വിതരണം ചെയ്യുന്നില്ല? വാക്‌സിന് കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും വ്യത്യസ്ത വില എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? സുപ്രീം കോടതി ചോദിച്ചു.
ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ മാതൃക എന്തുകൊണ്ടാണ് കോവിഡ് വാക്‌സിനേഷനിലും പിന്തുടരാത്തത്?
കുത്തിവെപ്പ് കേന്ദ്രത്തിലെത്തി കുത്തിവെപ്പ് എടുത്തു മടങ്ങുന്ന രീതി മേയ് ഒന്നിന് ശേഷവും തുടരുമോ?
ആശുപത്രികളിലെ നിരക്ക് കുറയ്‌ക്കാൻ സർക്കാർ എന്ത് ചെയ്‌തു?
നിരക്ഷരരായ ആളുകളുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുത്? സുപ്രീം കോടതി ചോദിച്ചു.
അതേസമയം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.