Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാത്താന്റെ ഡിഎന്‍എ ഉണ്ട്, രാക്ഷസന്മാരായി വളര്‍ന്നേക്കാം; രണ്ട് വയസ്സും പത്ത് മാസവും പ്രായമുള്ള മക്കളെ കൊലപ്പെടുത്തി പിതാവ്, ഇല്യുമിനാറ്റിയാണ് ബോധോദയം നല്‍കിയതെന്നും കൊലപാതകി

സാത്താന്റെ ഡിഎന്‍എ ഉണ്ട്, രാക്ഷസന്മാരായി വളര്‍ന്നേക്കാം; രണ്ട് വയസ്സും പത്ത് മാസവും പ്രായമുള്ള മക്കളെ കൊലപ്പെടുത്തി പിതാവ്, ഇല്യുമിനാറ്റിയാണ് ബോധോദയം നല്‍കിയതെന്നും കൊലപാതകി
, ശനി, 14 ഓഗസ്റ്റ് 2021 (13:59 IST)
സാത്താന്റെ ഡിഎന്‍എയുണ്ടെന്ന് ആരോപിച്ച് തന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തി നാല്‍പ്പതുകാരന്‍. കാലിഫോര്‍ണിയയിലെ സര്‍ഫിങ് സ്‌കൂള്‍ ഉടമയായ മാത്യു ടെയ്‌ലര്‍ കോള്‍മാനെ (40) യാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മക്കള്‍ രാക്ഷസന്മാരായി വളരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് രണ്ട് കുഞ്ഞുങ്ങളെയും കോള്‍മാന്‍ കൊലപ്പെടുത്തിയത്. ഒരു കുട്ടിക്ക് രണ്ട് വയസ്സും മറ്റൊരു കുട്ടിക്ക് പത്ത് മാസവുമാണ് പ്രായം. മെക്‌സിക്കോയില്‍ കൊണ്ടുപോയാണ് രണ്ട് കുട്ടികളെയും ഇയാള്‍ കൊന്നത്. ഭാര്യയില്‍നിന്ന് സാത്താന്റെ ഡി.എന്‍.എ. മക്കളിലേക്ക് കൈമാറിയിട്ടുണ്ടെന്നും അതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നുമാണ് കോള്‍മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ക്യൂഅനോന്‍, ഇല്യുമിനാറ്റി സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും ഇല്യുമിനാറ്റി ബോധോദയം വഴിയാണ് മക്കളില്‍ സാത്താന്റെ ഡിഎന്‍എ ഉള്ള കാര്യം താന്‍ മനസിലാക്കിയതെന്നും കോള്‍മാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 
 
ഓഗസ്റ്റ് ഏഴിനാണ് മക്കളെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിക്കുന്നത്. കോള്‍മാന്റെ ഭാര്യയായിരുന്നു പരാതിക്കാരി. ക്യാംപിങ്ങിന് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് കോള്‍മാന്‍ വീട്ടില്‍ നിന്ന് കുട്ടികളുമായി ഇറങ്ങുകയായിരുന്നു. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് ഭാര്യയോട് പറഞ്ഞിരുന്നില്ല. വീട്ടില്‍നിന്ന് പോയ ശേഷം ഫോണ്‍ എടുക്കുകയോ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തില്ല. ഇതോടെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. 
 
സ്പിയര്‍ ഫിഷ് ഗണ്‍ ഉപയോഗിച്ചാണ് കോള്‍മാന്‍ മക്കളെ കൊലപ്പെടുത്തിയത്. ഭാര്യയില്‍ സാത്താന്റെ ഡിഎന്‍എ ഉണ്ടെന്ന് തനിക്ക് വെളിപാട് ലഭിക്കുകയായിരുന്നു എന്നും അത് കുട്ടികളിലേക്ക് പകര്‍ന്നിട്ടുണ്ടെന്നും കോള്‍മാന്‍ പറയുന്നു. കുട്ടികള്‍ ലോകത്തിനു വെല്ലുവിളിയാകുമെന്നതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഇയാള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. താന്‍ ലോകത്തെ രക്ഷിച്ചു എന്നും കോള്‍മാന്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താലിബാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിരോധിച്ചു; അഫ്ഗാനില്‍ നിന്ന് ഇതുവരെ പാലായനം ചെയ്തവരുടെ എണ്ണം നാല് ലക്ഷം കടന്നു