Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്ലീം ജനത സാത്താന്റെ സന്തതികൾ; ഹിറ്റ്ലർ ജൂതന്മാരോട് ചെയ്‌തതു പോലെ ട്രംപ് നിങ്ങളോടും ചെയ്യും

മുസ്‌ലിം ജനതയെ രാജ്യത്തു നിന്നും തുടച്ചുനീക്കും; ഹിറ്റ്ലർ ജൂതന്മാരോട് ചെയ്‌തത് ആവര്‍ത്തിച്ചേക്കുമോ ?

മുസ്ലീം ജനത സാത്താന്റെ സന്തതികൾ; ഹിറ്റ്ലർ ജൂതന്മാരോട് ചെയ്‌തതു പോലെ ട്രംപ് നിങ്ങളോടും ചെയ്യും
വാഷിംഗ്ടൺ , തിങ്കള്‍, 28 നവം‌ബര്‍ 2016 (14:03 IST)
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്‌ലിംകളെ രാജ്യത്തുനിന്നു തുടച്ചുനീക്കുമെന്നു ഭീഷണിപ്പെടുത്തുന്ന സന്ദേശം മൂന്ന് മുസ്‌ലിം പള്ളികളിൽ ലഭിച്ചു. ജര്‍മ്മന്‍ ഭരണാധികാരി അഡോണ്‍‌ഫ് ഹി‌റ്റ്‌ലർ ജൂതന്മാരെ എങ്ങനെ കൊന്നൊടുക്കിയോ അതുപോലെ ട്രംപ് നിങ്ങളേയും ഇല്ലാതാക്കുമെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വടക്കൻ കാലിഫോർണിയയിലെ സാൻജോസ്, തെക്കൻ കാലിഫോർണിയയിലെ പോമോന, ലോംഗ് ബീച്ച് എന്നിവടങ്ങളിലെ പള്ളികൾക്കാണ് ഭീഷണക്കത്ത് ലഭിച്ചിരിക്കുന്നത്. കത്ത് ലഭിച്ച കാര്യം കൗൺസിൽ ഓൺ ഇസ്ലാമിക് അമേരിക്കൻ റിലേഷൻസ് (സിഎഐആർ) സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ മുസ്ലീം ജനതയെ സാത്താന്റെ സന്തതികൾ എന്ന് അഭിസംബോധന ചെയ്യുന്ന കത്തിൽ, ട്രംപ് മുസ്ലിങ്ങളെ ഇല്ലാതാക്കികൊണ്ട് രാജ്യത്തിന് പുതു തിളക്കം നൽകുമെന്നാണ് പറയുന്നത്. പട്ടണത്തിൽ പുതിയൊരു ഷെരീഫ് വന്നിട്ടുണ്ട്. ഡൊണാൾഡ് ട്രംപാണത്. അമേരിക്കയെ വൃത്തിയാക്കി തിളക്കമുള്ളതാക്കി എടുക്കാൻ പോവുകയാണ് അയാൾ. ആ വൃത്തിയാക്കൽ തുടങ്ങുന്നത് നിങ്ങൾ മുസ്ലിങ്ങളിൽ നിന്നാണ്. ഹി‌റ്റ്‌ലർ ജൂതന്മാരെ എങ്ങനെ കൊന്നൊടുക്കിയോ അതുപോലെ ട്രംപ് നിങ്ങളേയും ഇല്ലാതാക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

സാൻജോസിലെ പള്ളിക്കാണ് ആദ്യം സന്ദേശം ലഭിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സിഎഐആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസ്സാം അയ്‌ലോഷ് പറഞ്ഞു. അതേസമയം, കത്തയച്ച ആളുമായി സംസാരിക്കാൻ തങ്ങൾക്ക് സന്തോഷം മാത്രമേയുള്ളുയെന്നും പരസ്‌പരം പല അറിവുകളും തങ്ങൾക്ക് കൈമാറാൻ കഴിയുമെന്നും സാൻജോസിലെ ഇസ്ലാമിക് സെന്ററിന്റെ തലവൻ ഫൈസൽ യസീദി പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; മകൾ ഉപദ്രവിച്ചിട്ടില്ല, നല്ല രീതിയിൽ ആണ് തന്നെ നോക്കുന്നതെന്ന് അമ്മ; വെട്ടിലായത് പൊലീസ്