Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരെയും വിടില്ല, ആഫ്രിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ക്കും 10ശതമാനം വ്യാപാര നികുതി പ്രഖ്യാപിച്ച് ട്രംപ്

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

Trump Trade tax on African and Caribbean countries

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ജൂലൈ 2025 (12:21 IST)
ആഫ്രിക്കന്‍ കരീബിയന്‍ രാജ്യങ്ങള്‍ക്ക 10% വ്യാപാര നികുതി പ്രഖ്യാപിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് വര്‍ധനവില്‍ ചെറിയ രാജ്യങ്ങളെയും വിടില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞത് 100 രാജ്യങ്ങളിലെങ്കിലും 10 ശതമാനത്തില്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. 
 
ആഫ്രിക്കയും കരീബിയയും ചെറിയ രീതിയിലാണ് അമേരിക്കയുമായി വ്യാപാരം നടന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയില്‍ രാജ്യങ്ങള്‍ നല്‍കുന്ന സംഭാവന മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍ കുറവുമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം റഷ്യക്ക് തീരുവ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. 50 ദിവസത്തിനുള്ളില്‍ യുക്രൈനുമായി യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ 100% താരിഫ് ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. 
 
അതേസമയം യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30 ശതമാനം തീരുവാ ട്രംപ് ചുമത്തിയിരുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ ഏതെങ്കിലും രാജ്യങ്ങള്‍ അമേരിക്കക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി. കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35% നികുതി പ്രഖ്യാപിച്ചിരുന്നു. ഇതും ഓഗസ്റ്റുമുതല്‍ നിലവില്‍ വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വധശിക്ഷ മാറ്റിവച്ചത് കൊണ്ട് പിന്മാറുകയില്ലെന്ന് ഫെയ്‌സ്ബുക്കില്‍ തലാലിന്റെ സഹോദരന്റെ കുറിപ്പ്; കമന്റുമായി മലയാളികള്‍