Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറി ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് സുരക്ഷാ ഉപദേഷ്‌ടാവ്; ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സൂസന്‍ റൈസ്

റി ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് സുരക്ഷാ ഉപദേഷ്‌ടാവ്

ഉറി ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് സുരക്ഷാ ഉപദേഷ്‌ടാവ്; ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സൂസന്‍ റൈസ്
വാഷിംഗ്‌ടണ്‍ , വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (11:09 IST)
ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കണമെന്ന് യു എസ് സുരക്ഷ ഉപദേഷ്‌ടാവ് സൂസന്‍ റൈസ്. ഉറി ഭീകരാക്രമണത്തെ അപലപിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു സൂസന്‍ റൈസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവലുമായി റൈസ് ഇക്കാര്യം ഫോണിലൂടെ ചര്‍ച്ച ചെയ്തു.
 
ഭീകരവാദം തടയാന്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കറെ ത്വയ്‌ബ, ജെയ്‌ഷെ മുഹമ്മദ് പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 
ഭീകരാക്രമണത്തില്‍ മരണപ്പെട്ട സൈനികരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും അവര്‍ അറിയിച്ചു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പ്രതിബദ്ധതയെ സൂസന്‍ റൈസ് പ്രശംസിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാര്‍ട്ട്ഫോണില്‍നിന്ന് നേരിട്ട് പ്രിന്റെടുക്കണോ ? ഇതാ ‘കുഞ്ഞന്‍’ പ്രിന്ററുമായി എച്ച് പി