Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാര്‍ട്ട്ഫോണില്‍നിന്ന് നേരിട്ട് പ്രിന്റെടുക്കണോ ? ഇതാ ‘കുഞ്ഞന്‍’ പ്രിന്ററുമായി എച്ച് പി

സ്മാര്‍ട്ട് ഫോണില്‍നിന്ന് പ്രിന്റ് എടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രിന്ററുമായി എച്ച്പി രംഗത്ത്.

സ്മാര്‍ട്ട്ഫോണില്‍നിന്ന് നേരിട്ട് പ്രിന്റെടുക്കണോ ? ഇതാ ‘കുഞ്ഞന്‍’ പ്രിന്ററുമായി എച്ച് പി
, വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (10:56 IST)
സ്മാര്‍ട്ട് ഫോണില്‍നിന്ന് പ്രിന്റ് എടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രിന്ററുമായി എച്ച്പി രംഗത്ത്. എച്ച്പി ഡെസ്‌ക്‌ജെറ്റ് ഇങ്ക് അഡ്വാന്റേജ് 3700 എന്ന  ചെറിയ മോഡല്‍ പ്രിന്ററാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. 7,176 രൂപയാണു ഈ കുഞ്ഞന്‍ പ്രിന്ററിന്റെ വില. 
 
എച്ച് പി സോഷ്യല്‍ മീഡിയ സ്‌നാപ്‌ഷോട്ട്‌സ് എന്ന ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്‍സ്റ്റഗ്രാം, ഫേസ്‌ബുക്ക്, ഫ്‌ളിക്കര്‍ എന്നിങ്ങനെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളുടെയെല്ലാം പ്രിന്റ് എടുക്കാന്‍ സാധിക്കും. വൈഫൈ സപ്പോര്‍ട്ട് ഉള്ള ഈ പ്രിന്റര്‍ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്തും ഉപയോഗിക്കാന്‍ സാധിക്കും. 
 
കൂടാതെ മൊബൈലില്‍ നിന്ന് പ്രിന്റിങ്, സ്‌കാനിങ്, കോപ്പിയിങ് എന്നിവയ്ക്കും ഈ പ്രിന്റര്‍ സഹായകമാണ്. ഒരു കാട്രിഡ്ജ് ഉപയോഗിച്ച് 480 പേജ് പ്രിന്റ് എടുക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 550 രൂപയാണു ഒരു കാട്രിഡ്ജിനു വില. മിനിട്ടില്‍ ഏഴ് പേജുകള്‍ പ്രിന്റെടുക്കാന്‍ കഴിയും. നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് പ്രിന്റ് ലഭിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാരസമരം തുടരുന്നു; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു