Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപിന് വീണ്ടും തിരിച്ചടി: ഇംപീച്ച്മെന്റ് നടപടി തുടരും എന്ന് യുഎസ് സെനറ്റ്

വാർത്തകൾ
, ബുധന്‍, 10 ഫെബ്രുവരി 2021 (14:08 IST)
വാഷിങ്ടൺ: ക്യാപിടോൾ മന്ദിരത്തിലെ കലാപത്തിൽ ട്രം‌പിനെതിരായ ഇംപീച്ച്മെന്റ് നടപടി തുടരും എന്ന് യുഎസ് സെനറ്റ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച്മെന്റ് നടപടിയ്ക്ക് വിധേയമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ട്രംപിന്റെ വാദം വോട്ടിനിട്ട് തള്ളിയാണ് ഇംപീച്ച്‌മെന്റ് നടപടി തുടരും എന്ന് സെനറ്റ് വ്യക്തമാക്കിയത്. 44നെതിരെ 56 വോട്ടുകൾക്കാണ് ട്രംപിന്റെ വാദം തള്ളിയത്. റിപ്പബ്ലിക്കൻ പാർട്ടിയ്ക്കും ഡെമോക്രാറ്റുകൾക്കും 50 വീതം അംഗങ്ങളുള്ള സെനറ്റിൽ ആറ റിപ്പബ്ലിക്കൻ ആംഗങ്ങ:ൾ ട്രംപിനെതിരെ വോട്ട് ചെയ്തതോടെയാണ് ഇംപീച്ച്‌മെന്റ് തുടരാാൻബ് സെനറ്റ് തീരുമാനിച്ചത്. 
 
ഇംപിച്ച്‌മെന്റിൽ ഇന്ന് വിശദമായ കുറ്റ വിചാരണ തുടങ്ങും. എന്നാൽ 100ൽ 67 പേരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമെ കുറ്റവിചാരണ പ്രമേയം പാസാകു. അതായത് 17 റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണം. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ഥാനം ഒഴിഞ്ഞശേഷം പ്രസിഡന്റ് ഇംപീച്ചമെന്റ് നടപടി നേരിടുന്നത്. രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടിക്ക് വിധേയനായ ഏക അമേരിക്കൻ പ്രസിഡന്റും ട്രംപ് തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലിംഗനവും, ഹസ്തദാനവും പാടില്ല, 1,50,000 കോണ്ടം വിതരണം ചെയ്യും: ടോക്യോ ഒളിംപിക്‌സ് മാർഗനിർദേശങ്ങൾ