Select Your Language

ഹൂത്തി ആക്രമണം: യുഎഇ‌യെ സഹായിക്കാൻ യുദ്ധവിമാനങ്ങളും കപ്പലുകളും അയച്ച് യുഎസ്

webdunia
, ബുധന്‍, 2 ഫെബ്രുവരി 2022 (19:52 IST)
യെമന്‍ വിമതരുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായവുമായി യുഎസ്. യുഎഇയെ സഹായിക്കാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധകപ്പലുകളും വിമാനങ്ങളും യുഎസ് അയക്കും.
 
യുഎഇക്കെതിരെയുള്ള നിലവിലെ ഭീഷണി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് യുഎസ് എംബസി അറിയിച്ചു.യുഎഇ നാവികസേനയുമായി സഹകരിച്ച് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളും യുഎഇയില്‍ യുഎസ് വിന്യസിക്കും.
 
അടുത്തിടെയായി രണ്ട് തവണ അബുദാബിയ്ക്ക് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ആദ്യ തവണ നടന്ന അക്രമണത്തിൽ 2 ഇന്ത്യക്കാരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി